വൈറ്റില പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്‍പ് മേല്പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോയാല്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണത്തെ ട്രോളി എത്തിയിരിക്കുകയാണ് നടൻ സാബുമോൻ.
വൈറ്റില മേല്പാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോള്‍ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് നടന് സാബുമോന്. ‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.’സാബുമോന് പറയുന്നു.
സുഹൃത്തുക്കളുമായി കാറില്‍ യാത്ര ചെയ്യുമ്ബോള്‍ വൈറ്റില മേല്‍പാലത്തിലെ മെട്രോ ഗര്‍ഡറിനു സമീപത്തെത്തുന്നതും തുടര്‍ന്ന് സാബുമോന് പറയുന്ന ഡയലോഗും ആളുകളില്‍ ചിരിയുണര്‍ത്തും.