തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച 40 കാരന് ആറുമാസം തടവ്

Pavithra Janardhanan January 13, 2021

തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച 40 കാരന് ആറുമാസം തടവും 1050 രൂപ പിഴയും വിധിച്ച്  താനെയിലെ മജിസ്ട്രേറ്റ് കോടതി. താനെ വഗ്ള ഈസ്റ്റ് നിവാസി വിജയ് ചല്‍ക്കെ എന്ന കൂലിപ്പണിക്കാരനെതിരെയാണ് കേസ്. ഓള്‍ഡ് താനെ പാസ്പോര്‍ട്ട് ഓഫീസിന് സമീപമുള്ള കല്‍നടക്കാര്‍ക്കുള്ള ഓവര്‍ ബ്രിഡ്ജിന് താഴെവച്ചാണ് ഇയാള്‍ നായയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതി പീഡിപ്പിച്ച നായയ്ക്ക് സ്ഥിരമായി തീറ്റ നല്‍കുന്നത് ഒരു കൂട്ടം കുട്ടികളാണ്. ഇവരാണ് വിജയ് ചല്‍ക്കെയുടെ പ്രവര്‍ത്തി കണ്ടെത്തിയതും, മൃഗസ്നേഹികളെ അറിയിച്ചതും. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള ആക്‌ട് പ്രകാരമാണ് വിജയ് ചല്‍ക്കെക്കെതിരെ പിഴ ചുമത്തിയത്.

Read more about:
EDITORS PICK