കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യം

Pavithra Janardhanan January 13, 2021

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ കറ്റാര്‍ വാഴയുടെ ഉപയോഗം ചിലരില്‍ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാണമാകുന്നു. ഇതിന്റെ കാരണമിതാണ്. കറ്റാര്‍ വാഴയില മുറിച്ചെടുക്കുമ്ബോള്‍ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ഒരു താരം ലാറ്റെക്സ് ആണിത്. ഇത് ജെല്ലില്‍ കൂടിക്കലരുമ്ബോഴാണ് ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത്.

ചെടിയില്‍നിന്ന് കറ്റാര്‍ വാഴയില വേര്‍പ്പെടുത്താനായി മുറിക്കുന്ന ഭാഗത്തുകൂടി ഈ മഞ്ഞ നീര് ഒലിച്ചിറങ്ങും. ഈ ഭാഗം താഴേക്ക് വരുന്ന രീതിയില്‍ 10-15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാര്‍ വാഴയില ചെറിയ കഷ്ണങ്ങളാക്കിയശേഷവും നന്നായി കഴുകണം. കാരണം മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. ജെല്‍ കഷ്ണങ്ങളാക്കി എടുത്തശേഷവും കഴുകുന്നത് നല്ലതാണ്. ഇങ്ങനെ ലാറ്റെക്സ് പരമാവധി നീക്കം ചെയ്യാനാകും. കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുമ്ബോഴുള്ള അസ്വസ്ഥത ഇങ്ങനെ പരിഹാരം കാണാം.

Tags:
Read more about:
EDITORS PICK