പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങി; വൈറസ് രോഗം മൂലമെന്ന് കണ്ടെത്തല്‍

Pavithra Janardhanan January 13, 2021

പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. ആലപ്പുഴയിലാണ് പൂച്ചകൾ ധ്യാപകമായി ചത്തൊടുങ്ങിയതായി റിപ്പോർട്ട് ചെയ്തത്. വീയപുരത്തും മുഹമ്മയിലുമായി 12ഓളം വളര്‍ത്തുപൂച്ചകള്‍ ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്തിരുന്നു.

cat

ചില പ്രത്യേക സീസണുകളില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അസുഖം മനുഷ്യരിലേക്ക് പടരില്ല.അതേസമയം വാക്സിന്‍ എടുത്താല്‍ രോഗവ്യാപനം തടയാനാവും.എന്നാൽ വാക്സിന് ചെലവ് വരിക 600 രൂപയോളമാണ്.

Tags: ,
Read more about:
EDITORS PICK