കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി; കുത്തിവെപ്പ് ശനിയാഴ്ച ആരംഭിയ്ക്കും

Pavithra Janardhanan January 13, 2021

കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച്‌ കൊവിഡ് വാക്‌സിന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ വിമാനത്താവളത്തില്‍ എത്തിയത്. ശീതീകരിച്ച പ്രത്യേക വാഹനങ്ങളില്‍ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടു പോയി. 1,80,000 വാക്‌സിന്‍ അടങ്ങിയ 25 പെട്ടികളാണ് നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഓരോ പെട്ടിയിലും 12,000 ഡോസ് വാക്‌സിന്‍ വീതമാണുള്ളത്.

 

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനാണ് എത്തിക്കുന്നത്.

Read more about:
EDITORS PICK