ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

Pavithra Janardhanan January 13, 2021

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജനുവരിയില്‍ രണ്ടു തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയും കൂട്ടിയിരുന്നു. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 80.47 രൂപയായി. പെട്രോള്‍ വില 86.48 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ്.

Tags:
Read more about:
EDITORS PICK