സൂപ്പര്‍ ഹിറ്റ് സിനിമയായ അഞ്ചാം പാതിരയിലെ പ്രസക്ത ഭാഗങ്ങള്‍ ഹൈഡ്രേഞ്ചിയ എന്ന നോവലില്‍ നിന്നും വിദഗ്ധമായി കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരന് ലാജോ ജോസ് രംഗത്ത്.രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ സംവിധായകന് മിഥുന് മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഴുത്തുകാരന് ലാജോ ജോസ് കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്.
നോവല്‍ തിരക്കഥയാക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കോപ്പിയടി കണ്ടത് എന്ന് നോവലിസ്റ്റ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. സുഹൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രനുമൊത്ത് ഹൈഡ്രേഞ്ചിയ സിനിമയാക്കാന്‍ ലാജോ ജോസിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അഞ്ചാം പാതിര ഇറങ്ങിയതോടെ ആ മോഹംപൊലിഞ്ഞു. പബ്ലിഷ് ചെയ്തിട്ടുള്ള നോവലിന് ഇനി ഒന്നും സംഭവിക്കാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. മിഥുന് മാനുവലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് ലാജോ ജോസ് പറയുന്നു.