ഒമാന്‍ എയര്‍ മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് ഒരു സര്‍വിസ് കൂടി തുടങ്ങും.കൊച്ചിക്കു പുറമെ മുംബൈ, കൈറോ, ഡല്‍ഹി, ഹൈദരാബാദ്, ഇസ്ലാമാബാദ്, ലാഹോര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓരോ സര്വിസുകളുംകൂടി ആരംഭിക്കും. മാത്രമല്ല ജനുവരിയില്‍ മൊത്തം 25 ഇടങ്ങളിലേക്ക് പുതിയ സര്‍വിസുകള്‍ തുടങ്ങുമെന്ന് ദേശീയ വിമാനകമ്പനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
കൂടാതെ മസ്കത്തില്‍നിന്ന് ദോഹയിലേക്കുള്ള പ്രതിവാര വിമാനങ്ങള്‍ രണ്ടില്‍നിന്ന് നാലായും ദുബായിലേക്കുള്ളത് മൂന്നില്‍നിന്ന് അഞ്ചായും ലണ്ടനിലേക്കുള്ളത് രണ്ടില്‍നിന്ന് മൂന്നായും വര്‍ധിപ്പിക്കും.എല്ലാവിധ കോവിഡ് സുരക്ഷാനടപടിക്രമങ്ങളും പാലിച്ചാണ് സര്‍വിസുകള്‍ നടത്തുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.