രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തന്നെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി

Pavithra Janardhanan January 13, 2021
supreme-court

കോവിഡിനെ തുടര്‍ന്ന് അടച്ച രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കാട്ടി സര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കണ്ടയ്മെന്‍റ് സോണില്‍ ഒഴികെ അങ്കണവാടികള്‍ തുറക്കാം.

ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ ജനുവരി 31 നകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അങ്കണ വാടികള്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ കുട്ടികളെ പ്രവേശിപ്പിച്ചിട്ടില്ല. പോഷകാഹാരങ്ങള്‍ അങ്കണവാടികളില്‍ നിന്ന്‌ ഗുണഭോക്താക്കളുടെ വീട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

Read more about:
RELATED POSTS
EDITORS PICK