മാസ്‌ക് ധരിച്ചില്ല, ഖത്തറില്‍ 94 പേര്‍ക്കെതിരെ നടപടി

Pavithra Janardhanan January 14, 2021

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച്‌ പുറത്തിയങ്ങിയ 94 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്ബര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്

Read more about:
EDITORS PICK