എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബജറ്റ് നാളെ, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Pavithra Janardhanan January 14, 2021

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബജറ്റ് നാളെ. ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് അവതരിപ്പിക്കാന്‍ പോകുന്ന 12-ാം ബജറ്റായിരിക്കും വെള്ളിയാഴ്‌ചയിലേത്.സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

വനിതകളുടെ ക്ഷേമത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ള പദ്ധതികളെ കുറിച്ച്‌ ബജറ്റില്‍ വിവരിച്ചേക്കും. സാമ്ബത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചേക്കും.

അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Read more about:
EDITORS PICK