ഉള്ളിക്കൃഷിയിലും വിജയം നേടാം, മാതൃകയായി യുവകർഷകൻ

Pavithra Janardhanan January 14, 2021

യുവാക്കൾക്കും കർഷകർക്കും മാതൃകയാവുകയാണ് യുവ കര്‍ഷകൻ ചെറുവാരണം സ്വാമിനികര്‍ത്തില്‍ എസ്.പി. സുജിത്.മനസ്സുവെച്ചാല്‍ ഉള്ളി കൃഷിയും വിജയമാക്കാമെന്ന് കാണിച്ചുതരികയാണ് സുജിത്. 36 കിലോ ഉള്ളി വിത്ത് പാകി 500 കിലോയോളം വിളവെടുത്തിരിക്കുകയാണ് സുജിത് ഇപ്പോൾ.

സുജിത്​ ഉള്ളി കൃഷി ചെയ്തത്​ ഇങ്ങനെ -മണ്ണ് ഇളക്കി അടിവളമായി ചാണകപ്പൊടിയും കോഴിവളവും പച്ചില കമ്ബോസ്​റ്റും ചേര്‍ത്ത് തടം ഉണ്ടാക്കണം. തടത്തിലെ ചൂട് മാറ്റാന്‍ രണ്ടാഴ്ച നനമാത്രം മതി. നന്നായി തണുത്ത ശേഷം ഉള്ളി നടാം.മണ്ണിനു മുകളില്‍ ഉള്ളി കാണുംവിധം നടണം. മാര്‍ക്കറ്റില്‍നിന്ന് തന്നെ ഉണങ്ങിയ മൂത്ത ഉള്ളി വാങ്ങി നട്ടാല്‍ മതി. ഈര്‍പ്പം നിലനില്‍ക്കുന്ന വിധം ജലസേചനം നടത്തണം. ഇത് ഉള്ളി നട്ട് 50 ദിവസം മാത്രം മതി. 65-70 ദിവസം ആക്കുമ്പോൾ വിളവെടുപ്പ് നടത്താം. വളര്‍ന്ന ശേഷം കൂടുതല്‍ ജലസേചനം പാടില്ല. ഉള്ളി അഴുകിപ്പോകാതെ നോക്കണം.

 

ഇടവിളയായി ചീരയും നട്ടു. ഉള്ളി തടത്തില്‍ നടുന്ന ചീരക്ക്​ മികച്ച വിളവ് കിട്ടി. 25-30 ദിവസംകൊണ്ട് ചീര പാകമായി. ഇലയോട് കൂടി ഉള്ളി 60 രൂപക്കാണ് സുജിത് വില്‍ക്കുന്നത്. 2012ലെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം നേടിയ സുജിത് 15 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഉള്ളി കൃഷി ആദായകരമാണെന്ന് സുജിത് പറഞ്ഞു.

Read more about:
EDITORS PICK