പൊന്നമ്ബലമേട്ടില്‍ മകരസംക്രമ സന്ധ്യയില്‍ മകരജ്യോതി തെളിഞ്ഞു. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ശബരീശന് ദീപാരാധന നടത്തി. ശബരീപീഠത്തില്‍ നിന്നും ശരംകുത്തിയിലെത്തിയ ഘോഷയാത്ര 6.15നാണ് സന്നിധാനത്തെത്തിയത്. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഭക്തിയും അപൂര്‍വതയും ഒത്തുചേര്‍ന്ന മകരവിളക്ക് ദര്‍ശനത്തില്‍ അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്.