ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.തൊഴിലാളികളെ നിര്‍ബന്ധിത തൊഴിലിനിരയാക്കിയാണ് തക്കാളിയും, പരുത്തിയും കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഇരു സാധനങ്ങളുടെയും ഇറക്കുമതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.