ദയവായി തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്, ഞാൻ സുരക്ഷിതയാണ്, ലെന

Pavithra Janardhanan January 15, 2021
lena

കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ത വെളിപ്പെടുത്തി നടി ലെന. നടി ലെന കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന രീതിയിലുള്ള ഒരു വാർത്ത ഓൺലൈൻ മീഡിയകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. തീർത്തും വ്യാജമായൊരു വാർത്തയാണ്, യുകെയിൽ നിന്നും തിരിച്ചെത്തിയ ഞാൻ കോവിഡ് ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. യുകെയിൽ നിന്നും വരുന്ന യാത്രക്കാർ പാലിക്കേണ്ട നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഞാൻ ബാംഗ്ലൂരിലെ സർക്കാർ ആശുപത്രിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന രീതിയിൽ ഓൺലൈൻ മീഡിയകൾ ഈ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ദയവായി തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ഞാൻ സുരക്ഷിതയാണ്. എല്ലാവരുടെയും കരുതലിനും പ്രാർത്ഥനയ്ക്കും നന്ദി,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ലെന കുറിച്ചു.

 

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

Read more about:
EDITORS PICK