മുടി വളർച്ചക്ക് ഇഞ്ചി നല്ലത് തന്നെ,എന്നാൽ ഇഞ്ചി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കൂ

Pavithra Janardhanan January 15, 2021

ഒരു പാചക ചേരുവ എന്ന നിലയിൽ, ഇഞ്ചി മിക്ക ആളുകൾക്കും സുരക്ഷിതമായ ഒന്നാണ്. എന്നാൽ നിങ്ങൾക്ക് ഇഞ്ചി സംബന്ധമായ അലർജികൾ ഉള്ളവരാണെങ്കിൽ നിങ്ങളുടെ മുടിയിൽ ഇഞ്ചി ഉപയോഗിച്ചുള്ള കേശ സംരക്ഷണ മാർഗങ്ങൾ പ്രയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളുടെ മുടിയിലോ തലയോട്ടിലോ ഉപയോഗിക്കുന്നതിന് 24 മണിക്കൂർ മുമ്പ് കൈമുട്ടിന്റെ ഉള്ളിൽ കുറച്ച് ഇഞ്ചി തടവുക. നിങ്ങൾക്ക് എന്തെങ്കിലും പ്രതികൂല പ്രതികരണങ്ങൾ ഉണ്ടോ എന്നറിയാനായി ഈ വിദ്യ സഹായിക്കും. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ, ഇത് തലയോട്ടിയിൽ ഉപയോഗിക്കരുത്.

ഇഞ്ചിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ഇവയാണ്:

  • ☛ചുവന്ന ചുണങ്ങുകൾ
  • തടിപ്പ്
  • ചൊറിച്ചിൽ
  • വർദ്ധിച്ചു വരുന്ന വീക്കം
  • പൊള്ളൽ

കേശസംരക്ഷണത്തിന് എന്നോണം നിങ്ങൾ ഇഞ്ചി ഉള്ളിൽ കഴിക്കുന്നത് ഒരു ഡോക്ടറുക നിർദേശപ്രകാരം മാത്രമായിരിക്കണം.  കൃത്യമായ നിർദ്ദേശം ഇല്ലാതെ അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ ഇനിപ്പറയുന്ന പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം:

  •  മലബന്ധം
  • വയറിളക്കം
  • ഗ്യാസ്
  • നെഞ്ചെരിച്ചിൽ
  • പെട്ടെന്ന് ഉറക്കം വരാനുള്ള സാധ്യത
Read more about:
EDITORS PICK