ഇന്തോനേഷ്യയിലെ സുലവേലി ദ്വീപിലുണ്ടായ ഭൂചലനത്തില്‍ ഏഴുമരണം. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച വെളുപ്പിന് ഒരുമണിയോടെയായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കാണ്.റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തി. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി. നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയിട്ടുണ്ട്.
60ഓളം വീടുകള്‍ തകര്‍ന്നു. ഏഴു സെക്കന്റോളം ഭൂചലനം നീണ്ടു നിന്നെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.രണ്ടു ഹോട്ടലുകളും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസും ഒരു മാളും തകര്‍ന്നതായാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് മാമുജു പ്രദേശത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. മാമുജുവിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതാണ് കാരണം. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. ഇതേ പ്രദേശത്ത് മണിക്കൂറുകള്‍ക്ക് മുമ്ബ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.