പഴത്തൊലി തൈരിലരച്ച്‌ ഇടൂ, കാണാം മാറ്റങ്ങൾ

Pavithra Janardhanan January 16, 2021

നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. പഴത്തൊലിയ്‌ക്കൊപ്പം ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്. പഴത്തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയില്‍ പൊട്ടാസ്യം, സിങ്ക്, അയണ്‍, മാംഗനീസ് എന്നിവയും ധാരാളമുണ്ട്. ഈ പോഷകങ്ങള്‍ക്ക് ഉയര്‍ത്ത ചൂടില്‍ നിന്ന് ചര്‍മ്മത്തെ ശാന്തമാക്കാനും മുഖക്കുരു സാധ്യതകള്‍ കുറയ്ക്കാനും കഴിയും. കൂടാതെ, പഴത്തൊലിയില്‍ കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളായ ല്യൂട്ടിന്‍, കരോട്ടിനോയിഡുകള്‍ എന്നിവയുമുണ്ട്. പഴത്തൊലിയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സി യുമെല്ലാം ചുളിവുകളുടെ രൂപഘടന കുറയ്ക്കാന്‍ സഹായിക്കുന്നു. തൈര് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു ഉപാധിയാണ്. പല തരത്തിലെ ചര്‍മ സംരക്ഷണ ഗുണങ്ങളും അടങ്ങിയതാണിത്.

മുഖത്തിന് ഈര്‍പ്പം നല്‍കാനും മുഖ ചര്‍മത്തിന് ഇറുക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഇത് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടവുമാണ്. പഴത്തൊലി നല്ലതു പോലെ തൈരും ചേര്‍ത്ത് അരയ്ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്ബോള്‍ കഴുകാം. മുഖത്തെ ചുളിവുകളും വരകളുമെല്ലാം മാറാന്‍ ഇതേറെ നല്ല വഴിയാണ്. മുഖചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. ഇതി ദിവസവും ചെയ്യുന്നതും നല്ലതാണ്.

Read more about:
EDITORS PICK