ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്സി സര്‍വീസ് ആരംഭിച്ചു. ഉഡാന്‍ ചണ്ഡീഗഢില്‍ നിന്നും ഹിസാര്‍ വരെയുള്ള ആദ്യ സര്‍വീസ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ ഛണ്ഡീഗഢില്‍ നിന്നും ഹിസാര്‍ വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക. ജനുവരി 18 മുതല്‍ ഹിസാര്‍-ഡെറാഡൂണ്‍ രണ്ടാംഘട്ട സര്‍വീസ് ആരംഭിക്കും. മൂന്നാംഘട്ടത്തില്‍ ഛണ്ഡീഗഢില്‍ നിന്നും ഡെറാഡൂണിലേക്കും ഹിസാര്‍ മുതല്‍ ധറംശാലവരെയുമാണ് സര്‍വീസ് ആരംഭിക്കുക. മൂന്നാംഘട്ടം ജനുവരി 23 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാല് സീറ്റുകളാണ് എയര്‍ ടാക്സിയില്‍ ഉണ്ടായിരിക്കുക. പൈലറ്റിനെ കൂടാതെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചാരം. പണച്ചെലവ് കുറവാണെന്നതാണ് എയര്‍ ടാക്സിയുടെ മറ്റൊരു പ്രത്യേകത.