ഫെസ്റ്റിവലുകളില്‍ മാത്രമല്ല, അടുക്കളകളില്‍ കൂടിയാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത്, കുറിപ്പ് വൈറൽ

Pavithra Janardhanan January 17, 2021

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജനുവരി 15ന് ആണ് ചിത്രം നീ സ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ജിയോ ബേബി ചിത്രം ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അടുക്കളയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ കടന്നു പോകുന്ന ജീവിതവും പറയുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി .

ശ്രുതിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
Jeo Baby.. Love you for giving us “the great Indian kitchen”. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തിൽ പിറന്ന പെൺപിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാൽ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം. കുറ്റബോധത്തിൻ്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. “കഴിഞ്ഞ ജീവിതം ഒരു റിഹേഴ്സൽ ആയിരുന്നു” എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങൾക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്.. അത്തരത്തിൽ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാർക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയിൽ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിൻ്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്.. ഇടയ്ക്കൊക്കെ ഭാര്യമാർക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛൻമാരുടെ മക്കളും കാണണം ഈ പടം.. The film is a tight slap on patriarchy.. ഈ ചിത്രത്തിന് ജീവൻ നൽകിയ എല്ലാ സുഹൃത്തുക്കൾ ക്കും പരിചയമില്ലാത്ത മുഖങ്ങൾക്കും അഭിവാദ്യങ്ങൾ. ഈ പടം പ്രദർശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളിൽ മാത്രമല്ല… അടുക്കളകളിൽ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മൾ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മൾ അല്ലല്ലോ
Read more about:
EDITORS PICK