അഫ്ഗാനിസ്ഥാനിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു

Pavithra Janardhanan January 17, 2021

അഫ്ഗാനിലെ കാബൂളില്‍ രണ്ടു വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും വാഹനത്തില്‍ കോടതിയിലേക്കു പോകുമ്പോൾ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന രണ്ടുപേര്‍ വാഹനത്തിന് നേരെ ചാടിവീണ് വെടിയുതിര്‍ക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സര്‍ക്കാര്‍ വാഹനത്തില്‍ കോടതിയിലേക്കു പോകുന്നവഴിയായിരുന്നു ആക്രമണം.

വെടിയേറ്റ ഉടന്‍തന്നെ ഇരുവരും മരിച്ചു. ആക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാനില്‍ 200-ല്‍ അധികം വനിതാ ജഡ്ജിമാരാണുള്ളത്. ഈ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നും ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു.

Tags:
Read more about:
EDITORS PICK