എല്ലാ മേഖലയിലും കാസ്റ്റിംഗ് കൗച്ച്‌ ഉണ്ട്; വിജയ് ബാബു

Pavithra Janardhanan January 17, 2021

സിനിമ മേഖലയെ തന്നെ വളരെയധികം പിടിച്ചു കുലുക്കിയ ഒന്നായിരുന്നു കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകൾ .മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടോ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നൽകി വിജയ് ബാബു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലെറ്റ്സ് ഇന്റര്‍വ്യൂ എന്ന പ്രോഗ്രാമിലൂടെയാണ് വിജയ് ബാബു മറുപടി നല്‍കിയത്. “കാസ്റ്റിംഗ് കൗച്ച്‌ എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല. എന്നാല്‍ സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികള്‍ ഉണ്ട്. കാര്യം നേടാന്‍ വേണ്ടി പെണ്‍കുട്ടികളോട് വഴങ്ങി കൊടുക്കുവാന്‍ പറയുന്നുണ്ട്.

ഞാന്‍ പല മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സ്വയം സംരക്ഷിയ്ക്കുക”. വിജയ് ബാബു പറഞ്ഞു.

Tags:
Read more about:
EDITORS PICK