കോവിഡ് വാക്സിന് സ്വീകരിക്കാനുള്ള പ്രായപരിധി 18ല്‍നിന്ന് 16 ആക്കി കുറച്ച് യു എ ഇ. തിങ്കളാഴ്ച മുതല്‍ 16 വയസ്സ് പിന്നിട്ടവര്‍ക്കും വാക്സിന് സ്വീകരിക്കാം.അതേസമയം കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.
രാജ്യത്തുടനീളം കൂടുതല്‍ വാക്സിന് വിതരണകേന്ദ്രങ്ങളും ആരംഭിച്ചു. ഏപ്രില്‍ മാസത്തോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് വാക്സിന് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.