കൂടുതൽ സുന്ദരിയാകാൻ പൂക്കൾ കൊണ്ട് ചില വിദ്യകൾ

Pavithra Janardhanan January 19, 2021

ആരോഗ്യമുള്ള ചർമ്മം എല്ലാ പെൺകുട്ടികൾക്കും വളരെയധികം ആത്മവിശ്വാസവും സന്തോഷവും പ്രദാനം ചെയ്യുന്നു. സലൂണുകളിൽ പോകാതെയും ചർമ്മത്തിന് വിലകൂടിയ ചികിത്സകൾ ചെയ്യാതെയും നിങ്ങൾക്ക് ആ തിളക്കമുള്ള ചർമ്മം ലഭിച്ചാലോ?സ്വാഭാവികവും രാസപദാർത്ഥ രഹിതവുമായ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള ഫെയ്സ് പായ്ക്കുകളും മാസ്കുകളും തയ്യാറാക്കേണ്ട വിധം ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം.

  1. റോസാപ്പൂ, ഗോതമ്പ് മാസ്ക്

ആവശ്യമായ ചേരുവകൾ:
രണ്ട് ടീസ്പൂൺ പൊടിച്ച റോസാപ്പൂ ദളങ്ങൾ
ഒരു ടീസ്പൂൺ ഗോതമ്പ് അവൽ
രണ്ട് ടീസ്പൂൺ പാൽ
തയ്യാറാക്കേണ്ട വിധം
മൂന്ന് ചേരുവകളും ഒരുമിച്ച് ചേർത്ത് അർദ്ധ ദ്രാവക മിശ്രിതം ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം ഉണങ്ങാൻ അനുവദിക്കുക. ശേഷം കഴുകി കളയുക. തിളങ്ങുന്ന ചർമ്മം കാണാൻ സാധിക്കുന്നതാണ്.

  1. ​മുല്ലപ്പൂ, തൈര് ഫേസ് പാക്ക്

ആവശ്യമായ ചേരുവകൾ:
ഒരുപിടി മുല്ലപ്പൂ ദളങ്ങൾ
ഒരു ടീസ്പൂൺ തൈര്
ഒരു ടീസ്പൂൺ പഞ്ചസാര

തയ്യാറാക്കേണ്ട വിധം
പൂക്കൾ നന്നായി ചതച്ചെടുക്കുക. അതിലേക്ക്, മറ്റ് രണ്ട് ചേരുവകളും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുവാൻ അനുവദിക്കുക. 10-15 മിനിറ്റിനു ശേഷം മുഖം കഴുകുക.

Read more about:
EDITORS PICK