ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ് നല്‍കുമെന്ന് ബി.സി.സി.ഐ, അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

Pavithra Janardhanan January 19, 2021

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 31 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനില്‍ ഓസ്ട്രേലിയയില്‍ പരാജയപ്പെടുന്നത്.’ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ നാമെല്ലാവരും സന്തോഷവാന്‍മാരാണ്. ഊര്‍ജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തില്‍ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങള്‍. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

ഓസ്‌ട്രേലിയന്‍ പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ് നല്‍കുമെന്ന് ബി.സി.സി.ഐ. ഉടന്‍ തന്നെ ബോണസ് തുക സമ്മാനിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.,’ഓസ്‌ട്രേലിയയില്‍ പരമ്ബര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്‌ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍’ ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.

 

Read more about:
EDITORS PICK