പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്നതും അതിക്രൂരവുമായ സംഭവം.13കാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. 36 കാരനായ സുശീല്‍ വര്‍മ എന്നയാള്‍ ആണ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ ഇയാള്‍ കല്ലും സ്ലാബും ഇട്ട് മൂടുകയായിരുന്നു.
അതേസമയം അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി സുശീല്‍ വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.