ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ് ചെയ്യുന്നതിനു മുന്‍പും അതിനുശേഷവും ഉപയോഗിക്കുന്ന ജെല്‍, ക്രീം എന്നിവയോടോ ഉള്ള അലര്‍ജിയാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഷേവ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് മുഖം കഴുകുക.
- ഷേവിങ് ജെല്‍ പുരട്ടിയ ശേഷം രോമം വളരുന്ന അതേ ദിശയില്‍ ഷേവ് ചെയ്യുക.
- റേസര്‍ ചര്‍മത്തില്‍ ഒരുപാട് അമര്‍ത്തരുത്.
- ഡിസ്പോസിബിള്‍ മള്‍ട്ടി ബ്ലേഡ് റേസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
- ഷേവിങ് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതിനുശേഷം തണുത്ത വെള്ളം കൊണ്ടും കഴുകുക.
- ഷേവ് ചെയ്ത ഭാഗം ടവല്‍ ഉപയോഗിച്ച് അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കുക. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.
- എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ക്രീം പുരട്ടരുത്.