സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തണം എന്ന നിര്‍ബന്ധമുള്ള നടനാണ് ജയസൂര്യ, പ്രജേഷ്‌ സെൻ

Pavithra Janardhanan January 20, 2021

സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തണം എന്ന നിര്‍ബന്ധമുള്ള നടനാണ് ജയസൂര്യ എന്ന് പ്രജേഷ് സെന്‍.മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥ പറയുന്ന വെള്ളം ആണ് ക്യാപ്റ്റന്‍’എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്.വെള്ളം ജനുവരി 22ന് തിയേറ്ററുകളില്‍ റിലീസിനെത്തുകയാണ്ക്യാപ്റ്റന്‍ സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാമ്ബിലെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാനായി ആദ്യം സെറ്റിട്ടിരുന്നു. എന്നാല്‍ ഇതെന്തിനാണ് എന്നാണ് ജയസൂര്യ ചോദിച്ചത്. യഥാര്‍ഥ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് ആവശ്യപ്പെടുകയും പൊലീസ് ക്യാമ്ബിലെ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കി ആ സീന്‍ എടുക്കുകയായിരുന്നു.


അതുപോലെ വെള്ളം സിനിമയില്‍ ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്‌ലോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്‌ലോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത് എന്നാണ് പ്രജേഷ് സെന്‍ പറയുന്നത്.ഒരു പ്രമുഖ ചാനലിനോടാണ് സംവിധായകന്റെ പ്രതികരണം.

Read more about:
EDITORS PICK