തമിഴ്നാട്ടില്‍ ആനയോടു കരളലിയിപ്പിക്കുന്ന ക്രൂരത. തമിഴ്നാട്ടിലെ മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. റിസോര്‍ട്ട് പരിസരത്തേക്ക് വന്ന ആനയുടെ നേര്‍ക്ക് അവിടത്തെ ജീവനക്കാര്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. തുടര്‍ന്ന് ചോരവാര്‍ന്നും പൊള്ളലേറ്റും മിണ്ടാപ്രാണി ചരിഞ്ഞു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.