ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന കോംപാക്ട് എസ്.യു.വി.മോഡല്‍ കൈഗര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കും. കൈഗറിന്റെ വരവ് വാഹനപ്രേമികളെ ഓര്‍മിപ്പിക്കുന്നതിനായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് റെനോ. ജനുവരി 28-നാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്.
വാഹനത്തിന്റെ ഡിസൈന്‍ വ്യക്തമാക്കുന്ന ടീസറുകളും റെനോ നേരത്തെ പുറത്തുവിട്ടിരുന്നു.
സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, റൂഫ് റെയ്ലര്ഡ്യുവല് ടോണ്‍ ബംബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നീ ഡിസൈന്‍ സവിശേഷതകള്‍ ടിസറുകളില്നിന്നും വ്യക്തമായിരുന്നു. 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഇടംപിടിയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.