സൗദിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ജോലികളിലും സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നു.ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ ബുക്കിങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാരില്‍ സൗദിവത്കരണം പാലിക്കണെമന്ന് ചുരുക്കം.