സിമ്പിള്‍ ബട്ട്‌ വെരി ടേസ്റ്റി, ഉണക്ക ചെമ്മീന്‍ പച്ച മാങ്ങ തോരന്‍

Pavithra Janardhanan January 23, 2021

ഉണക്ക ചെമ്മീന്‍ പച്ച മാങ്ങ തോരന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

1. വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ 50g
പച്ചമാങ്ങ ചെറുതായി മുറിച്ചത് 1 മീഡിയം
ഉപ്പ് ആവശ്യത്തിന്
വെള്ളം ഒരു കപ്പ്‌

2. തേങ്ങ ചിരകിയത് 1 കപ്പ്‌
മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍
പച്ച മുളക് 2 എണ്ണം
ചെറിയ ഉള്ളി 3 എണ്ണം

ഇവ മിക്സിലോ അരകല്ലിലോ ചതച്ചു എടുക്കുക

3. വെളിച്ചെണ്ണ 2 ടീ സ്പൂണ്‍
കടുക് 1 ടീ സ്പൂണ്‍
ഉണക്ക മുളക് 2 എണ്ണം
കറി വേപ്പില 2 തണ്ട്

ഒന്നും രണ്ടും ചേരുവകള്‍ വേവിച്ചു വറ്റിച്ചു ഡ്രൈ ആക്കി മൂന്നാമത്തെ ചേരുവകള്‍ താളിപ്പിടുക. സിമ്പിള്‍ ബട്ട്‌ വെരി ടേസ്റ്റി.

Read more about:
EDITORS PICK