ഓരോതവണയും ചായ തയ്യാറാക്കാനായി വെള്ളം നന്നായി തിളപ്പിച്ച ശേഷം ടീ ബാഗുകൾ പൊട്ടിച്ചിട്ടു കഴിഞ്ഞാൽ നമ്മളിൽ കൂടുതൽ പേരും അത് വെറുതെ വലിച്ചെറിയുകയാണ് പതിവ്. ഉപയോഗിച്ചു കഴിഞ്ഞതാണെങ്കിൽ കൂടി ടീ ബാഗുകൾ വ്യത്യസ്ത ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്നുണ്ട്.ഗ്രീൻ ടീ ബാഗുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം നിങ്ങൾക്കറിയാമോ?
ഉപയോഗിച്ചുകഴിഞ്ഞ ടീ ബാഗുകൾ നിങ്ങളുടെ ചർമ്മത്തിന് ഒരു മികച്ച സ്ക്രബ് ആയി പ്രവർത്തിക്കുന്നു. ഇതിൻ്റെ രൂപഘടന നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പുറംതള്ളുകയും മികച്ച രീതിയിൽ വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് സുഷിരങ്ങളെ അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ, അഴുക്ക്, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത്കൊണ്ട് ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു. ഹെർബൽ ടീ ബാഗുകളിൽ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ചർമ്മത്തിന് മികച്ച ഗുണങ്ങൾ നൽകുന്നതോടൊപ്പം ചർമത്തിൻ്റെ ആരോഗ്യസ്ഥിതി പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എന്നെ ചായ കുടിച്ചു കഴിഞ്ഞ ശേഷം ടീ ബാഗുകൾ കളയാതെ സൂക്ഷിച്ചു വച്ചാൽ നിങ്ങൾക്ക് ഇവയെ ഒരു മികച്ച എക്സ്ഫോളിയൻ്റായി ഉപയോഗിക്കാം.
ചർമത്തിന് സുരക്ഷ പകർന്നുകൊണ്ട് ചുണങ്ങുകളെ ശമിപ്പിക്കാനും ഇവ ഉപയോഗിക്കാം. ടീ ബാഗുകൾ കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽവച്ച് ശീതീകരിക്കുക. തണുത്തുകഴിഞ്ഞാൽ ഇവ നിങ്ങളുടെ ചുണങ്ങുകൾക്ക് മുകളിലായി വയ്ക്കാം. അവ 15 മിനിറ്റ് അവിടെയിരിക്കട്ടെ.
ഉറക്കം കുറയുന്നതും നീണ്ട നേരം കമ്പ്യൂട്ടറിലും ഫോൺ സ്ക്രീനുകളിലുമൊക്കെ നോക്കിയിരിക്കുന്നതും കണ്ണുകൾക്ക് അസ്വസ്ഥതകളും ക്ഷീണവുമൊക്കെ പകരുന്നതിന് വഴിയൊരുക്കുന്നതാണ്. വീർത്ത കണ്ണുകളും കണ്ണിനു താഴെയുള്ള കറുത്ത പാടുകളും ഒക്കെ ഇതിൻറെ ലക്ഷണമായി ഉണ്ടാകാറുണ്ട്. നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള വീർപ്പിനെ സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ടീ ബാഗുകൾ. ഏകദേശം 15 മിനിറ്റ് നേരം ശീതീകരിച്ച ടീ ബാഗുകൾ കണ്ണിന് താഴെ വയ്ക്കുക മാത്രമാണ് നിങ്ങൾ ആകെ ചെയ്യേണ്ടത്.