വാരണാസിയില്‍ തോണിയിലിരുന്ന്​ പക്ഷികള്‍ക്ക്​ തീറ്റ നല്‍കി, വിവാദക്കുരുക്കില്‍ ക്രിക്കറ്റ്താരം ശിഖര്‍ധവാന്‍

Pavithra Janardhanan January 25, 2021

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വാരണാസി സന്ദര്‍ശിച്ചത്. കാശി വിശ്വാനാഥ അമ്ബലത്തിലും കാല്‍ ഭൈരവ് അമ്ബലത്തിലും ദര്‍ശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തില്‍ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാദക്കുരുക്കില്‍.രാജ്യത്ത് പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനിയുടെ അപകടം ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തി.

സംഭവം അദ്ദേഹത്തിന്റെ ബോട്ട് തുഴച്ചിലുകാരന് വിനയായിരിക്കുകയാണ് . ശിഖര്‍ ധവാന്‍ സഞ്ചരിച്ചിരുന്ന ബോട്ട് തുഴഞ്ഞ ആള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാരണാസി ജില്ല മജിസ്​ട്രേറ്റ്​ കൗശല്‍ രാജ്​ ശര്‍മ്മയാണ്​ തോണിക്കാരനെതിരെ നടപടിയുണ്ടാകുമെന്ന്​ അറിയിച്ചത്​

പക്ഷിപ്പനിയുടെ പശ്​ചാത്തലത്തില്‍ വാരണാസിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക്​ പ്രത്യേക മാര്‍ഗനിര്‍ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം പക്ഷികള്‍ക്ക്​ തീറ്റ നല്‍കുന്നതിന്​ നിയന്ത്രണങ്ങളുണ്ട്​. അതേസമയം, ധവാനെതിരെ നടപടിയുണ്ടാവില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്​.വാരണാസിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്​ നിയന്ത്രണങ്ങളെ കുറിച്ച്‌​ അറിവുണ്ടാവണമെന്നില്ല. അതിനാലാണ്​ തോണിയുടമക്കെതിരെ നടപടിയെടുക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

View this post on Instagram

 

A post shared by Shikhar Dhawan (@shikhardofficial)

Read more about:
EDITORS PICK