വിവാഹേതര ബന്ധം ആഗ്രഹിച്ച്‌ ഡേറ്റിംഗ് സൈറ്റില്‍ എത്തി, വിവരങ്ങള്‍ ചോര്‍ന്നു

Pavithra Janardhanan January 26, 2021

വിവാഹേതര ബന്ധം ആഗ്രഹിച്ച്‌ ഡേറ്റിംഗ് സൈറ്റായ മീറ്റ് മൈന്‍ഡ് ഫുള്‍ എന്ന സൈറ്റില്‍ രജിസ്ട്രര്‍ ചെയ്ത് എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. ടെക് സൈറ്റായ സെഡ് ഡി നെറ്റിന്റെ റിപോര്‍ട് പ്രകാരം ഷിന്നി ഹണ്ടേര്‍സ് എന്ന ഹാകിംഗ് സംഘം ചോര്‍ത്തിയ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ഹാകിംഗ് ഫോറങ്ങളില്‍ ലഭ്യമാണ് എന്നാണ് പറയുന്നത്. ഏകദേശം 1.2 ജിബി ഡേറ്റയാണ് ഹാകിങ്ങിലൂടെ ചോര്‍ത്തിയിരിക്കുന്നത്. ഹാകിംഗിന് ശേഷം മീറ്റ് മൈന്‍ഡ് ഫുള്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല.

ചോര്‍ന്ന മീറ്റ് മൈന്‍ഡ്ഫുള്‍ ഡേറ്റ പോസ്റ്റ് ചെയ്ത ഹാകിംഗ് ഫോറത്തില്‍ 1,500 ല്‍ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ട്. മിക്കവരും ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ടെന്നുമാണ് റിപോര്‍ടുകള്‍.ചോര്‍ന്ന വിവരങ്ങളില്‍ ഉപയോക്താവിന്‍റെ യഥാര്‍ത്ഥ പേര്, ജനനതീയതി, സിറ്റി, സംസ്ഥാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസ്, ഡേറ്റിംഗ് വിവരങ്ങള്‍, ശരീരിക വിവരങ്ങള്‍, ഫേസ്ബുക്ക് യൂസര്‍ ഐഡി, ഐപി ആഡ്രസ്, ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍, ഫേസ്ബുക്ക് ഓതന്‍റിക്കേഷന്‍ ടോക്കണ്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. എന്നാല്‍ ഈ ഡാറ്റയില്‍ സൈറ്റ് ഉപയോക്താക്കള്‍‍ തമ്മിലുള്ള ചാറ്റ് പോലുള്ള വിവരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Tags:
Read more about:
EDITORS PICK