നെഞ്ചുവേദന, സൗരവ്​ ഗാംഗുലി വീണ്ടും ആശുപ്രതിയില്‍

Pavithra Janardhanan January 27, 2021

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലിയെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപ്രതിയില്‍ ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസമാദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ആന്‍ജിയോ പ്ലാസ്റ്റി ശസ്​ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക്​ ശേഷം ഡിസ്​ചാര്‍ജ്​ ചെയ്​ത താരം വീട്ടില്‍ ഡോക്​ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

Read more about:
EDITORS PICK