സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഒമാന്‍.ഒമാനില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആണ് നടപടി.സമ്മേളനങ്ങള്‍, എക്സിബിഷിനുകള്‍, പ്രാദേശിക പരിപാടികള്‍, സ്പോര്‍ട്സ് ഇവെന്റുകള്‍, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ ,പൊതു പരിപാടികള്‍, എന്നിവ നടത്തുന്നത് ഇന്ന് മുതല്‍ നിരോധിച്ചുകൊണ്ട് സുപ്രീംകമ്മിറ്റി ആണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.സര്‍വകലാശാലകളിലും കോളേജുകളിലും നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.
മാത്രമല്ല അത്യാവശ്യമില്ലെങ്കില്‍ പൗരന്മാരും സ്ഥിര താമസക്കാരും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയുണ്ടായി.