റോഡിലൂടെ ആഡംബര കാര്‍ ഓടിച്ച് അഞ്ചു വയസ്സുകാരൻ, വീഡിയോ

Pavithra Janardhanan January 29, 2021

റോഡിലൂടെ ആഡംബര കാര്‍ ഓടിക്കുന്ന അഞ്ചുവയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിരക്കേറിയ റോഡിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ആണ് ഓടിച്ച്‌ പോകുന്നത്.സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇത്രയും ചെറിയ കുട്ടിയുടെ കാല്‍ പെഡല്‍ വരെ എത്തുമോ എന്ന് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ ആശ്ചര്യത്തോടുകൂടി ചോദിക്കുന്നു. കുഞ്ഞുങ്ങളെക്കൊണ്ട് വണ്ടി ഓടിക്കുന്നത് ശിക്ഷാര്‍ഹം എന്നിരിക്കെയാണ് ഇത്രയും കൊച്ചുകുഞ്ഞിനെക്കൊണ്ട് രക്ഷിതാക്കള്‍ ഇക്കാര്യം ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചെയ്യിക്കുന്ന രക്ഷിതാക്കള്‍ പലരും അതൊരു തമാശയായോ അല്ലെങ്കില്‍ കുട്ടിക്ക് കഴിവുണ്ടെന്ന് വിളിച്ചുപറയാനോ ഒക്കെയാണ് ഇതിനായി മുതിരുക.

 

പാകിസ്താനിലെ മുള്‍ട്ടാണിലാണ് സംഭവം. കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.വീഡിയോ പ്രചരിച്ചത് ട്വിറ്ററിലാണ്. ബോസന്‍ റോഡിലാണ് സംഭവം അരങ്ങേറിയത്. എഴുന്നേറ്റു നിന്നുകൊണ്ടാണ് കുട്ടി വണ്ടി ഓടിക്കുന്നത്. അതേസമയം കുഞ്ഞിനൊപ്പം മുതിര്‍ന്നവരെയാരെയും കാറിനുള്ളില്‍ കാണുന്നുമില്ല.

Read more about:
EDITORS PICK