നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെന്‍ഡ് ഇട്ടത്.