മുഖം മിനുക്കണോ? ഇതാ ഒരു കിടിലൻ ടിപ്സ്

Pavithra Janardhanan January 30, 2021

പെട്ടന്നുള്ള ആഘോഷ പരിപാടികള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകുമ്ബോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാതെ തന്നെ നമ്മുടെ മുഖത്തിന്റെ തിളക്കം കൂട്ടാം. ഇതിനായി എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേഷ്യലുണ്ട്. അതിനു വേണ്ടി കുറഞ്ഞ സാധനങ്ങളും കുറഞ്ഞ സമയം മാത്രം മതി. ഇതു തയ്യാറാക്കുന്നതിനായി ഒരു കപ്പ് ഓട്‌സ് പൊടിച്ചത്, ഒരു ചെറു നാരങ്ങയുടെ നീര്, കാല്‍കപ്പ് പാല്‍, ഒരു തക്കാളിയുടെ പകുതി എന്നീ നാലു സാധനങ്ങള്‍ മാത്രം മതി. ഇതിനായി ഓട്‌സ് പൊടിച്ചതും പാലും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ചു മിനിറ്റോളം ഇത് മുഖത്തും കഴുത്തിലുമായി സ്‌ക്രബ് ചെയ്യണം. നന്നായി സ്‌ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ വെയ്ക്കണം.

പിന്നീട് ഒരു തക്കാളിയുടെ പകുതിയെടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക.അഞ്ചുമിനിറ്റ് നന്നായി ഇങ്ങിനെ ചെയ്ത ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തിന് നല്ല തിളക്കവും മിനുസവും കിട്ടുന്നു. വിവാഹത്തിലോ ആഘോഷ ചടങ്ങുകളിലോ പങ്കെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല മാറ്റം നമ്മുക്ക് ലഭിക്കും.

Read more about:
EDITORS PICK