ലോഡ്ജില്‍ ബന്ധുക്കളായ യുവാവും യുവതിയും മരിച്ച നിലയില്‍

Pavithra Janardhanan January 30, 2021

ചാലക്കുടിയില്‍ സ്വകാര്യ ലോഡ്ജില്‍ ബന്ധുക്കളായ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ സ്വദേശി സജിത്ത് (36), ഈറോഡ് സ്വദേശി അനിത (33) എന്നിവരാണ് മരിച്ചത്. അനിതയുടെ രണ്ട് കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. കുട്ടികളെ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരാഴ്ച മുമ്ബാണ് സജിത്തും അനിതയും ചാലക്കുടിയില്‍ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. അനിതയുടെ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള മക്കളായ ആതിരയും ആര്‍ബിഷുമാണ് മരണ വിവരം ലോഡ്ജ് ഉടമയെ അറിയിക്കുന്നത്.

അനിതയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈറോഡിലേക്ക് വിവാഹം കഴിച്ചയച്ചതായിരുന്നു.സജിത്തിനെ കാണാതായതായി കാണിച്ച്‌ രണ്ട് വര്‍ഷം മുന്‍പ് പിതാവ് ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയും നിലവിലുണ്ട്. ജേഷ്ഠാനുജന്മാരുടെ മക്കളാണ് ഇരുവരും. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടേയും ബന്ധുക്കളെ പോലീസ് വിവരമറിയിച്ചു.

Tags:
Read more about:
EDITORS PICK