കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

Pavithra Janardhanan January 30, 2021

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും മേപ്പാടി പോലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. അനുമതി ഇല്ലാതെ ടെന്റുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ജനുവരി 23ന് കണ്ണൂര്‍ സ്വദേശി യാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉടമകളെ പ്രതികളാക്കി പോലീസ് കേസെടുത്തത്. ഇന്ന് റിസോര്‍ട്ട് ഉടമകള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. അതേസമയം കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. അതിനാല്‍തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് വിവരം.

Tags: ,
Read more about:
EDITORS PICK