കാപ്പി കൃഷി വീട്ടിൽ തന്നെ

Pavithra Janardhanan January 31, 2021

നമ്മുടെ വീട്ടില്‍ തന്നെ കാപ്പി കൃഷി ചെയ്യാവുന്നതാണ്. എങ്ങിനെ വീട്ടില്‍ കാപ്പി കൃഷി ചെയ്യാമെന്നു നോക്കാം.ഇതിനായി ഒരു ബക്കറ്റ് ( ഒഴിഞ്ഞ പെയ്ന്റ് ബക്കറ്റ് ആയാലും മതി), കമ്ബോസ്റ്റ്, കൊക്കോ പീറ്റ്, മണ്ണ്, കല്ലുകള്‍ പിന്നെ നന്നായി തണലുള്ള സ്ഥലം എന്നിവയാണ് ആദ്യം വേണ്ട കാര്യങ്ങള്‍. ആദ്യം ഉപയോഗിക്കുന്ന ബക്കറ്റിനു താഴെ മൂന്ന് ദ്വാരങ്ങള്‍ ഇടണം.അധികമായുള്ള വെള്ളം ഒഴിഞ്ഞു പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ദ്വാരങ്ങള്‍ പൂര്‍ണമായി അടയാത്ത രീതിയില്‍ അതിനു മുകളിലായി ചെറിയ കല്ലു വെക്കണം. പിന്നീട് മണ്ണ്, കൊക്കോ പീറ്റ്, കമ്ബോസ്റ്റ് എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ബക്കറ്റില്‍ നിറയ്ക്കുക. ആവശ്യത്തിനു വെളളം ഒഴിച്ച ശേഷം നല്ല തണലുള്ള സ്ഥലത്ത് കൊണ്ടു വയ്ക്കുക. കാരണം കാപ്പി കൃഷിക്ക് നേരിട്ടുള്ള വെയിലിന്റെ ആവശ്യമില്ല. കാപ്പിക്കുരു നന്നായി പാകമാകായ ശേഷം വിതയ്ക്കാം. വിതച്ചു കഴിഞ്ഞാല്‍, അത് തണലത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഓരോ 10 അല്ലെങ്കില്‍ 15 ദിവസത്തിലൊരിക്കല്‍ കൂടുതല്‍ കമ്ബോസ്റ്റ് ചേര്‍ക്കുക. രാസവളമോ കീടനാശിനിയോ അധികം ചേര്‍ക്കരുത് കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കില്‍, ഏതെങ്കിലും വേപ്പ് സ്‌പ്രേ ഉപയോഗിക്കുക അല്ലെങ്കില്‍ ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് മിശ്രിതം ഉണ്ടാക്കുക. കാപ്പിക്കുരു തവിട്ടുനിറമാകുമ്ബോള്‍, വിളവെടുക്കാം. വിത്ത് വിതച്ചാല്‍ കായ്ച്ചു തുടങ്ങാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ വേണ്ടിവരും. ഗ്രാഫ്റ്റ് ചെയ്ത തൈ ആണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും.

Read more about:
EDITORS PICK