ടാറ്റ ടിയാഗോ,ലിമിറ്റഡ് എഡിഷൻ പതിപ്പ് പുറത്തിറക്കി

Pavithra Janardhanan January 31, 2021

2016 ല്‍ പുതുമകളോടെ ടാറ്റ പുറത്തിറക്കിയ ന്യൂ ജനറേഷന്‍ കാറായ ടിയാഗോയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. ലിമിറ്റഡ് പതിപ്പിന് 5.79 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ് ടി ട്രിമ്മിനേക്കാള്‍ 29,000 രൂപ കൂടുതല്‍ വരുന്ന വാഹനത്തിന് അധിക സവിശേഷതകളും പുതിയ അലോയ് വീലുകളും ലഭിക്കുന്നു. കറുപ്പ് നിറത്തിലുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് ലിമിറ്റഡ് എഡിഷന്‍ ടിയാഗോയ്ക്കുള്ളത്. ടിയാഗോ എക്സ്ടി, എക്സെഡ് വേരിയന്റുകള്‍ക്ക് വീല്‍ കവറുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകളാണുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി കരുപ്പ് അലോയ്വീലുകള്‍ വാഹനത്തെ ആകര്‍ഷകമാക്കുന്നു.

ടാറ്റ ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍, 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായുള്ള വോയ്സ് കമാന്‍ഡുകള്‍, എക്സ്ടിയുടെ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലൈറ്റുകള്‍, 4 സ്പീക്കറുകള്‍, പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത.എക്‌സ്ടി വേരിയന്റ് പോലെ, ടിയാഗോ ലിമിറ്റഡ് പതിപ്പ് മാനുവല്‍ രൂപത്തില്‍ മാത്രമേ ലഭ്യമാകൂ.

Read more about:
EDITORS PICK