ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാന്‍

Pavithra Janardhanan January 31, 2021

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉള്ളത്. നടുവേദന, വയറു വേദന, സ്തനങ്ങളില്‍ വേദന, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ആര്‍ത്തവ സമയത്ത് മിക്കവരേയും അലട്ടുന്നവയാണ്. എന്നാല്‍ ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ.

യോഗ

ആര്‍ത്തവ സമയത്ത് ചെയ്യാവുന്ന ഒന്നാണ് യോഗ. എന്നാല്‍ ശരീരത്തിന് ആയാസം നല്‍കുന്ന അതി കഠിനമായ യോഗ മുറകള്‍ ഈ സമയത്ത് ഒഴിവാക്കണം. യോഗ ജീവിതത്തിന്റെ ഭാഗമായി മാറുന്നതോടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥകളും ക്രമം തെറ്റിയ ആര്‍ത്തവവും പൂര്‍ണ്ണമായും മാറും. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ യോ​ഗ സഹായിക്കുമെന്നാണ് കോംപ്ലിമെന്ററി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ചൂട് പിടിക്കൂ

ആര്‍ത്തവ സമയത്ത് വയറ് വേദന അകറ്റാന്‍ ഏറ്റവും നല്ല മാര്‍​ഗമാണ് ചൂട് പിടിക്കുക എന്നത്. ചെറുചൂടുവെള്ളത്തില്‍ ഒരു തോര്‍ത്തോ അല്ലെങ്കില്‍ കോട്ടണ്‍ തുണിയോ ഉപയോ​ഗിച്ച്‌ അടിവയറ്റില്‍ ചൂട് പിടിക്കുന്നത് വയറ് വേദന കുറയ്ക്കാന്‍ സഹായിക്കും. 15 മിനിറ്റെങ്കിലും ചൂട് പിടിക്കാന്‍ ശ്രമിക്കുക.

 

ചായ

പുതിന, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തുള്ള ചായ കുടിക്കുന്നത് ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

Tags:
Read more about:
EDITORS PICK