ഐ പി എല്‍ വഴി മാത്രം 150 കോടി രൂപ സമ്പാദിക്കുന്ന ആദ്യ താരമായി ധോണി

Pavithra Janardhanan February 1, 2021

ഐ പി എല്‍ വഴി മാത്രം 150 കോടി രൂപ സമ്പാദിക്കുന്ന ആദ്യ താരമായി മുന്‍ ഇന്ത്യന്‍ നായകനും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിം‌ഗ്സിന്റെ ക്യാപ്‌റ്റനുമായ എം എസ് ധോണി. 2020ലെ ഐ പി എല്ലിന് മുമ്ബ് 137 കോടിയായിരുന്നു സമ്ബാദ്യം. 2020ലെ സീസണ്‍ കഴിഞ്ഞതിന് പിന്നാലെയാണ് ധോണിയുടെ ഐ പി എല്ലില്‍ നിന്നുളള സമ്ബാദ്യം 150 കോടി കടന്നത്.2008ലെ ഐ പി എല്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനാണ് ധോണി. ഇടയ്‌ക്ക് ടീമിന് വിലക്ക് വന്നപ്പോള്‍ മാത്രമാണ് താരം ചെന്നൈ ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങാതിരുന്നത്. നിലവില്‍ ക്ലബ് താരത്തിന് നല്‍കുന്ന പ്രതിഫലം 15 കോടി രൂപയാണ്. 2018 മുതല്‍ ഓരോ സീസണിലും ധോണിയുടെ പ്രതിഫലം ഇത്ര തന്നെയാണ്.2008ലെ താര ലേലത്തില്‍ ഏറ്റവും വലിയ താരം ധോണിയായിരുന്നു. അന്ന് ആറ് കോടി രൂപ മുടക്കിയാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ആദ്യ മൂന്ന് സീസണുകളിലും താരത്തിന് ആറ് കോടിയാണ് ക്ലബ് പ്രതിഫലം നല്‍കിയത്. പിന്നീട് 2011ലാണ് പ്രതിഫലം ഉയര്‍ന്നത്. പിന്നീടുളള മൂന്ന് സീസണുകളില്‍ ധോണി സ്വന്തമാക്കിയ പ്രതിഫലം സീസണില്‍ 8.28 കോടി രൂപയായിരുന്നു.2014ല്‍ 12.5 കോടിയായി പ്രതിഫലം ഉയര്‍ന്നു. റൈസിംഗ് പൂനെയ്‌ക്കായി കളിക്കാനിറങ്ങിയ രണ്ട് സീസണിലും ഇതു തന്നെയായിരുന്നു താരത്തിന്റെ പ്രതിഫലം. 2018ല്‍ ചെന്നൈ ടീം വിലക്ക് അവസാനിച്ച്‌ ഐ പി എല്ലില്‍ തിരിച്ചെത്തിയ ശേഷം ധോണി 60 കോടി രൂപയാണ് സമ്പാദിച്ചത്.

Read more about:
EDITORS PICK