പല്ലിന്റെ സെന്‍സിറ്റിവിറ്റി, ഈ കാര്യങ്ങൾ ഓർമ്മയിൽ വെക്കൂ

Pavithra Janardhanan February 1, 2021

പല്ലിന്റെ സെന്‍സിറ്റിവിറ്റി എന്നത് വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇനാമല്‍ നശിച്ചുപോകുന്നത് കൊണ്ടും മോണയ്ക്ക് വീക്കവും നീരും മറ്റും ഉണ്ടാകുന്നതുകൊണ്ടുമൊക്കെയാണ് ഇത് സംഭവിക്കുന്നത്. പല്ലിന്റെ വളരെ മൃദുവായ ഡന്റൈന്‍ എന്ന ഉള്‍വശം പുറത്തേക്ക് എക്‌സ്‌പോസ്ഡ് ആകുന്നതോടെയാണ് സെന്‍സിറ്റിവിറ്റിയ്ക്ക് ആരംഭമാകുന്നത്. ഇനാമലിന്റെയും ഗമ്മിന്റെയും കീഴെയാണ് ഡെന്റൈന്‍ സ്ഥിതി ചെയ്യുന്നത്. ഡെന്റൈന്‍ എക്‌സ്‌പോസ്ഡ് ആകുന്നതോടെ ബാഹ്യമായ ഘടകങ്ങള്‍ക്ക് (ശീതളപാനീയം, തണുപ്പുള്ള ഭക്ഷണം, ചൂടുള്ള ഭക്ഷണം, മധുരമുള്ളവ, പുളിയുള്ളവ തുടങ്ങിയവ) പല്ലിന്റെ ഉള്ളിലെ നേര്‍വുകളെ സ്റ്റിമുലേറ്റ് ചെയ്യാന്‍ സാധിക്കും. ഇതാണ് സെന്‍സിറ്റിവിറ്റിയായി അനുഭവപ്പെടുന്നത്.സെന്‍സിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളും കെട്ടുകഥകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചില അവസരങ്ങളില്‍ സത്യം അറിയാന്‍ ശ്രമിക്കാതെ ഇത്തരം കെട്ടുകഥകളെ അതേപടി ഏറ്റെടുക്കുകയാണ് നാം ചെയ്യാറുള്ളത്. പല്ലിന്റെ സെന്‍സിറ്റിവിറ്റിയെ കൈകാര്യം ചെയ്യാനുള്ള ഏതാനും ടിപ്പുകളിതാ:

1 ആദ്യമായി തന്നെ സെന്‍സിറ്റിവിറ്റിയുടെ കാരണം കണ്ടെത്താന്‍ ഡന്റിസ്റ്റിനെ സമീപിച്ച്‌ മറ്റ് ദന്തരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

2 നിങ്ങളുടെ നിലവിലെ ടൂത്ത്‌പേസ്റ്റ് മാറ്റി ഫോര്‍മുലേറ്റഡ് ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ സെന്‍സിറ്റിവിറ്റിയ്ക്ക് കുറവുണ്ടാകും.

3 പല്ല് തേക്കുന്ന ശീലങ്ങളില്‍ മാറ്റം വരുത്തുക. സോഫ്റ്റ് ടൂത്ത്ബ്രഷ് അല്ല ഉപയോഗിക്കുന്നതെങ്കിലും പല്ലിന്മേല്‍ ധാരാളമിട്ട് ഉരയ്ക്കുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ഹാര്‍ഡ് ബ്രഷിംഗ് ഇനാമലിനെ ഇളക്കി കളയും, ഇത് സെന്‍സിറ്റിവിറ്റിയെ വര്‍ദ്ധിപ്പിക്കും.

4 അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക അല്ലെങ്കില്‍ നിയന്ത്രിക്കുക, ഇവ ഇനാമലിനെ ഇല്ലാതാക്കുന്ന ഘടകങ്ങളാണ്. ഇനി ഇവ കഴിച്ചാല്‍ തന്നെ 20 മിനിറ്റ് കഴിഞ്ഞേ ബ്രഷ് ചെയ്യാവൂ, അല്ലെങ്കില്‍ അത് ഇനാമലിനെ കൂടുതല്‍ മോശമായി ബാധിക്കും.

5 ടീത്ത് വൈറ്റനിംഗ് ചികിത്സയിലൂടെയാണ് സെന്‍സിറ്റിവിറ്റി തുടങ്ങിയതെങ്കില്‍, ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റിലൂടെ ഇത് മറികടക്കാന്‍ സാധിക്കും.

Read more about:
EDITORS PICK