ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത.മൂന്നുമാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് പ്രതി തീയിലെറിഞ്ഞത്. ബൊക്കാഹൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി.
കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ഉപദ്രവിക്കുകയായിരുന്നു. എന്നാൽ അതിൽ പ്രതിഷേധിച്ചതിൽ പ്രകോപിതനായി യുവാവ് കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിയുകയായിരുന്നു. അതേസമയം ലോക്കൽ പൊലീസ് ആദ്യം കേസെടുക്കാൻ വിസമ്മതിച്ചെന്നും സീനിയർ പൊലീസ് സൂപ്രണ്ടിനു പരാതി നൽകിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു.