സോഡിയം കുറഞ്ഞതാണോ? ലക്ഷണങ്ങൾ അറിയൂ

Pavithra Janardhanan February 2, 2021

വയോജനങ്ങളല്‍ കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സോഡിയം കുറയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളും രക്തസമ്മര്‍ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 125 മുതല്‍ 135 വരെയാണ്.ഛര്‍ദി, അതിസാരം, അമിതമായി വിയര്‍പ്പ്, വൃക്കരോഗങ്ങള്‍, മൂത്രം കൂടുതലായി പോകാന്‍ ഉപയോഗിക്കുന്ന ഡയൂററ്റിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയ്ക്കാം.

കൂടാതെ, മസ്തിഷ്കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്കജ്വരം (എന്‍സഫലൈറ്റിസ്) – ന്യുമോണിയ, സ്ട്രോക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും.ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍, തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാരലക്ഷണങ്ങള്‍, അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കും.

ഛര്‍ദിയും വയറിളക്കവും ഉള്ള സാഹചര്യത്തില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഓരോ തവണ ഛര്‍ദിയും വയറിളക്കവും ഉണ്ടാകുമ്ബോള്‍ കുടിക്കാന്‍ നല്‍കണം.കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. ഉറക്കം പോകാനായി ഡയൂററ്റിക് മരുന്നുകള്‍ കഴിക്കുമ്ബോള്‍ സോഡിയത്തിന്റെ അളവ് കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ഡ്രിപ്പായി സോഡിയം അടങ്ങിയ സലൈന്‍ നല്‍കേണ്ടി വരും.വീട്ടില്‍ വയോജനങ്ങളുണ്ടെങ്കില്‍ പെരുമാറ്റത്തിലും സംസാരത്തിലും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുക. അസാധാരണമായി പെരുമാറുക, തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സോഡിയത്തിന്റെ അളവ് പരിശോധിക്കുന്നതു വളരെ പ്രധാനമാണ്.

Read more about:
EDITORS PICK