പതിനാറുകാരിയായ മകളെ മുന്നൂറിലേറെ തവണ ബലാത്സംഗം ചെയ്ത 44 കാരന് ഏഴരവര്‍ഷവും തടവും കഠിന ജോലികളും ശിക്ഷയായി കോടതി വിധിച്ചു. ജോര്‍ദാന്‍ ഗ്രാന്‍ഡ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചുവരികയായിരുന്നു.
അമ്മ ഇല്ലാത്തത് പ്രതി അവസരമായി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തറിയാതിരിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.